ഡിസിബി ബാങ്കിന് 57 കോടി അറ്റാദായം

Posted on: January 20, 2018

കൊച്ചി : ഡിസിബി ബാങ്ക് ഡിസംബറിലവസാനിച്ച ക്വാർട്ടറിൽ 325 കോടി രൂപ വരുമാനവും 57 കോടി രൂപ അറ്റാദായവും നേടി. മുൻവർഷമിതേ കാലയളവിലിത് യഥാക്രമം 271 കോടി രൂപയും 51 കോടി രൂപമായിരുന്നു. അറ്റാദായം മുൻവർഷമിതേ കാലയളിലേതിനേക്കാൾ 11 ശതമാനം വർധന നേടി.

ബാങ്കിന്റെ അറ്റ പലിശവരുമാനം 20 ശതമാനം ഉയർന്ന് 209 കോടി രൂപയിൽ നിന്ന് 250 കോടി രൂപയിലെത്തി. പലിശയിതര വരുമാനം 64 കോടി രൂപയിൽ നിന്നു 75 കോടി രൂപയിലെത്തി. വർധന 17 ശതമാനം. നെറ്റ് ഇന്ററസ്റ്റ് മാർജിൻ മുൻവർഷമിതേ കാലയളവിലെ 3.95 ശതമാനത്തിൽനിന്നു 4.12 ശതമാനമായി ഉയർന്നു.

മൂന്നാം ക്വാർട്ടറിൽ ബാങ്കിന്റെ വായ്പ 18595 കോടി രൂപയാണ്. മുൻവർഷമിതേ കാലയളവിലേതിനേക്കാൾ 28 ശതമാനം കൂടുതലാണിത്. ഡിപ്പോസിറ്റ് 13 ശതമാനം വർധനയോടെ 21,296 കോടി രൂപയിലെത്തി. കാസ റേഷ്യോ 25.67 ശതമാനമാണ്. നെറ്റ് എൻപിഎ 0.87 ശതമാനവും മുൻവർഷമിതേ കാലയളവിൽ 0.74 ശതമാനം) മൂലധനപര്യാപ്തത 15.77 ശതമാവുനമാണ്.

കിട്ടാക്കടം നിയന്ത്രിച്ചു നിർത്തുന്നതിനൊപ്പം സ്ഥിരതയുള്ള, വൈവിധ്യവത്കരിച്ച വളർച്ചയാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ മുരളി എം നടരാജൻ പറഞ്ഞു. ഓരോ ശാഖയുടേയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ശാഖാടിസ്ഥാനത്തിലുള്ള ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകിവരികയാണെന്നും അദ്ദേഹം അറിയിച്ചു. ബാങ്കിന് 19 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 311 ശാഖകളും ആറു ലക്ഷത്തിലധികം സജീവ ഇടപാടുകാരുമുണ്ട്.