ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: January 19, 2018

മുംബൈ : തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ ഓഹരിവിപണികൾ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 28.06 പോയിന്റ് കുറഞ്ഞ് 35,232 പോയിന്റിലും നിഫ്റ്റി 21.40 പോയിന്റ് കുറഞ്ഞ് 10,795 പോയിന്റിലുമാണ് രാവിലെ 9.43 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, അദാനി പോർട്ട്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എം & എം, റിലയൻസ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, വിപ്രോ, ഇൻഫോസിസ്, ഹീറോ മോട്ടോകോർപ്, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |