ഓഹരിവിപണിയിൽ മുന്നേറ്റം തുടരുന്നു

Posted on: January 18, 2018

മുംബൈ : ഓഹരിവിപണിയിൽ മുന്നേറ്റം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 342.42 പോയിന്റ് ഉയർന്ന് 35,424 പോയിന്റിലും നിഫ്റ്റി 77.15 പോയിന്റ് ഉയർന്ന് 10,865 പോയിന്റിലുമാണ് രാവിലെ 10.05 ന് വ്യാപാരം നടക്കുന്നത്.

എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, അക്‌സിസ് ബാങ്ക്, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേരിയ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |