സെൻസെക്‌സ് 35,081 പോയിന്റിൽ ക്ലോസ് ചെയ്തു

Posted on: January 17, 2018

മുംബൈ : ഓഹരിവിപണികളിൽ റെക്കോർഡ് നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 310.77 പോയിന്റ് ഉയർന്ന് 35,081 പോയിന്റിലും നിഫ്റ്റി 88.10 പോയിന്റ് ഉയർന്ന് 10,788 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

അക്‌സിസ് ബാങ്ക്, എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, യെസ് ബാങ്ക്, എൽ & ടി, അദാനി പോർട്ട്‌സ്, ടിസിഎസ്, ഐടിസി, ഡോ.റെഡീസ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

വിപ്രോ, എം & എം, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎൻജിസി, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |