ഓഹരിസൂചികകൾ പുതിയ ഉയരങ്ങളിൽ

Posted on: January 15, 2018

മുംബൈ : ഓഹരിവിപണികളിൽ റെക്കോർഡ് നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 193.02 പോയിന്റ് ഉയർന്ന് 34,785 പോയിന്റിലും നിഫ്റ്റി 52.65 പോയിന്റ് ഉയർന്ന് 10,733 പോയിന്റിലുമാണ് രാവിലെ 9.36 ന് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, വിപ്രോ, എച്ച്ഡിഎഫ്‌സി, എൻടിപിസി, റിലയൻസ്, പവർഗ്രിഡ്, കോൾഇന്ത്യ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ഒഎൻജിസി, ബജാജ് ഓട്ടോ, സൺ ഫാർമ, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നേരിയ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |