ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: January 11, 2018

മുംബൈ : ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 70.42 പോയിന്റ് ഉയർന്ന് 34,503 പോയിന്റിലും നിഫ്റ്റി 19 പോയിന്റ് ഉയർന്ന് 10,651 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി, ഏഷ്യൻ പെയിന്റ്‌സ്, ഹിന്ദ് യൂണിലീവർ, എം & എം, യെസ് ബാങ്ക്, അദാനി പോർട്ട്‌സ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഇൻഡസ് ഇൻഡ് ബാങ്ക്, വിപ്രോ, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, ടിസിഎസ്, പവർഗ്രിഡ്, ഹീറോ മോട്ടോകോർപ്, എൻടിപിസി, റിലയൻസ്, മാരുതി സുസുക്കി, ടാറ്റാ സ്റ്റീൽ, എൽ & ടി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |