ഓഹരിവിപണിയിൽ നേരിയ നേട്ടം

Posted on: January 11, 2018

മുംബൈ : ഓഹരിവിപണിയിൽ തുടക്കത്തിലെ മുന്നേറ്റം നിലനിർത്താനാകാതെ സെൻസെക്‌സ് നേരിയ നേട്ടത്തിലും നിഫ്റ്റി നേരിയ നഷ്ടത്തിലുമായി. ബിഎസ്ഇ സെൻസെക്‌സ് 18.15 പോയിന്റ് ഉയർന്ന് 34,451 പോയിന്റിലും നിഫ്റ്റി 3.30 പോയിന്റ് കുറഞ്ഞ് 10,628 പോയിന്റിലുമാണ് രാവിലെ 9.19 ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, ഒഎൻജിസി, ഡോ.റെഡീസ്, മാരുതി, ഹിന്ദ് യൂണിലീവർ, എം & എം, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിപ്രോ, കോൾ ഇന്ത്യ, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോകോർപ്, അക്‌സിസ് ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |