സെൻസെക്‌സ് നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: January 2, 2018

മുംബൈ : പുതുവർഷത്തിലെ രണ്ടാം ദിവസവും ഓഹരിവിപണിയിൽ തളർച്ച. ബിഎസ്ഇ സെൻസെക്‌സ് 0.49 പോയിന്റ് കുറഞ്ഞ് 33,812 പോയിന്റിലും നിഫ്റ്റി 6.65 പോയിന്റ് ഉയർന്ന് 10,442 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, ഒഎൻജിസി, കോൾ ഇന്ത്യ, എം & എം, എൻടിപിസി, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഭാരതി എയർടെൽ, എസ് ബി ഐ, അക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, ടിസിഎസ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |