ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: December 27, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 83.27 പോയിന്റ് ഉയർന്ന് 34,093 പോയിന്റിലും നിഫ്റ്റി 7.85 പോയിന്റ് ഉയർന്ന് 10,539 പോയിന്റിലുമാണ് രാവിലെ 10.08 ന് വ്യാപാരം നടക്കുന്നത്.

സൺ ഫാർമ, ഒഎൻജിസി, യെസ് ബാങ്ക്, ഡോ.റെഡീസ്, ഹിന്ദ് യൂണിലീവർ, ടാറ്റാ സ്റ്റീൽ, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിപ്രോ, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, എൽ & ടി, ഏഷ്യൻ പെയിന്റ്‌സ്, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |