സെൻസെക്‌സ് 34,000 പിന്നിട്ട് റെക്കോർഡ് ഉയരത്തിൽ

Posted on: December 26, 2017

മുംബൈ : ഓഹരിവിപണികൾ റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 70.31 പോയിന്റ് ഉയർന്ന് 34,010 പോയിന്റിലും നിഫ്റ്റി 38.50 പോയിന്റ് ഉയർന്ന് 10,531 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചു.

ഭാരതി എയർടെൽ, യെസ് ബാങ്ക്, റിലയൻസ്, ടാറ്റാ സ്റ്റീൽ, സൺ ഫാർമ, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്‌സ്, ഡോ.റെഡീസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എൻടിപിസി, എസ്ബിഐ, എച്ച്ഡിഎഫ്‌സി, കോൾ ഇന്ത്യ, എം & എം, പവർഗ്രിഡ്, മാരുതി സുസുക്കി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |