ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: December 21, 2017

മുംബൈ : ഓഹരിവിപണികൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 21.10 പോയിന്റ് കുറഞ്ഞ് 33,756 പോയിന്റിലും നിഫ്റ്റി 3.90 പോയിന്റ് കുറഞ്ഞ് 10,440 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. 2ജി സ്‌പെക്ട്രം കേസിൽ എ. രാജയും കനിമൊഴിയും ഉൾപ്പടെ 19 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയ നടപടി വിപണികളെ കാര്യമായി ഉത്തേജിപ്പിച്ചില്ല. 2018 ലും റിസർവ് ബാങ്ക് പലിശനിരക്കുകളിൽ കുറവ് വരുത്താനിടയില്ലെന്ന നൊമുറയുടെ റിപ്പോർട്ട് വിപണിയെ തളർത്തി.

എൽ & ടി, ടാറ്റാ സ്റ്റീൽ, ഹീറോ മോട്ടോകോർപ്, ഇൻഫോസിസ്, എൻടിപിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എം & എം, അക്‌സിസ് ബാങ്ക്, മാരുതി, ഹിന്ദ് യൂണിലീവർ, ബജാജ് ഓട്ടോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |