ഓഹരിവിപണിയിൽ നേട്ടം തുടരുന്നു

Posted on: December 19, 2017

മുംബൈ : ഓഹരിവിപണിയിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 92.34 പോയിന്റ് ഉയർന്ന് 33,694 പോയിന്റിലും നിഫ്റ്റി 28.80 പോയിന്റ് ഉയർന്ന് 10,417 പോയിന്റിലുമാണ് രാവിലെ 10.36 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, എം & എം, സൺ ഫാർമ, ടാറ്റാ സ്റ്റീൽ, എസ് ബി ഐ, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഇൻഫോസിസ്, പവർഗ്രിഡ്, വിപ്രോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേരിയ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |