ഓഹരിവിപണിയിൽ വൻ ഇടിവ്

Posted on: December 18, 2017

മുംബൈ : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ തുടക്കത്തിൽ കോൺഗ്രസ് ലീഡ് ചെയ്തതിനെ തുടർന്ന് ഓഹരിവിപണികളിൽ വൻതകർച്ച. ഒരു വേള സെൻസെക്‌സ് 700 ഓളം പോയിന്റും നിഫ്റ്റി 200 പോയിന്റും ഇടിഞ്ഞു. പിന്നീട് ബിജെപി ലീഡ് നില ഉയർത്തിയപ്പോൾ ഓഹരിസൂചികകൾ നിലമെച്ചപ്പെടുത്തി.

ബിഎസ്ഇ സെൻസെക്‌സ് 339.25 പോയിന്റ് കുറഞ്ഞ് 33,123 പോയിന്റിലും നിഫ്റ്റി 99.75 പോയിന്റ് കുറഞ്ഞ് 10,233 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.

അദാനി പോർട്ട്‌സ്, ഭാരതി എയർടെൽ, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ്, അക്‌സിസ് ബാങ്ക്, ഒഎൻജിസി, റിലയൻസ് തുടങ്ങിയ ഓഹരികളെല്ലാം നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |