ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം

Posted on: December 13, 2017

മുംബൈ : ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു. ഉയരുന്ന പണപ്പെരുപ്പ നിരക്കും ക്രൂഡോയിൽ വിലയുമാണ് വിപണികളുടെ മുന്നേറ്റത്തിന് തിരിച്ചടിയായത്. അമേരിക്കൻ ഫെഡറൽ റിസർവ് കാൽശതമാനം പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കകളും ഓഹരിവിപണിയെ തളർത്തി.

ബിഎസ്ഇ സെൻസെക്‌സ് 15.31 പോയിന്റ് കുറഞ്ഞ് 33,212 പോയിന്റിലും നിഫ്റ്റി 2.75 പോയിന്റ് കുറഞ്ഞ് 10,237 പോയിന്റിലുമാണ് രാവിലെ 9.32 ന് വ്യാപാരം നടക്കുന്നത്.

ഡോ.റെഡീസ്, ലുപിൻ, ഭാരതി എയർടെൽ, ഒഎൻജിസി, സിപ്ല, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

പവർഗ്രിഡ്, ഐടിസി, അദാനി പോർട്ട്‌സ്, എസ് ബി ഐ, അക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |