ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു

Posted on: December 6, 2017

മുംബൈ : ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 42.06 പോയിന്റ് കുറഞ്ഞ് 32,760 പോയിന്റിലും നിഫ്റ്റി 22.95 പോയിന്റ് കുറഞ്ഞ് 10,095 പോയിന്റിലുമാണ് രാവിലെ 9.36 ന് വ്യാപാരം നടക്കുന്നത്. ഇന്ന് പുറത്തുവരുന്ന റിസർവ് ബാങ്ക് വായ്പാനയമാണ് ഇനി വിപണിഗതി നിശ്ചയിക്കുന്നത്.

ഇൻഫോസിസ്, റിലയൻസ്, സിപ്ല, എൻടിപിസി, ഡോ.റെഡീസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ സ്റ്റീൽ, അദാനി പോർട്ട്‌സ്, എസ് ബി ഐ, ഭാരതി എയർടെൽ, എം & എം, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |