ഓഹരിവിപണിയിൽ നേട്ടം

Posted on: December 1, 2017

മുംബൈ : ജിഡിപി വളർച്ചയുടെ പിൻബലത്തിൽ ഓഹരിവിപണിയിൽ മുന്നേറ്റം. ബിഎസ്ഇ സെൻസെക്‌സ് 51.42 പോയിന്റ് ഉയർന്ന് 33,200 പോയിന്റിലും നിഫ്റ്റി 16.50 പോയിന്റ് ഉയർന്ന് 10,243 പോയിന്റിലുമാണ് രാവിലെ 10.03 ന് വ്യാപാരം നടക്കുന്നത്.

ടിസിഎസ്, ഒഎൻജിസി, ടാറ്റാ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ്, റിലയൻസ്, ഹീറോ മോട്ടോകോർപ്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, വിപ്രോ, സിപ്ല, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, ഡോ.റെഡീസ്, കോൾ ഇന്ത്യ, ഹിന്ദ് യൂണിലീവർ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |