സെൻസെക്‌സ് 33,724 പോയിന്റിൽ ക്ലോസ് ചെയ്തു

Posted on: November 27, 2017

മുംബൈ : നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 45.20 പോയിന്റ് ഉയർന്ന് 33,724 പോയിന്റിലും നിഫ്റ്റി 9.85 പോയിന്റ് ഉയർന്ന് 10,399 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

എൻടിപിസി, അക്‌സിസ് ബാങ്ക്, ഒഎൻജിസി, എസ് ബി ഐ, വിപ്രോ, സൺ ഫാർമ, എൽ & ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ്, ടാറ്റാ സ്റ്റീൽ, ബജാജ് ഓട്ടോ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |