ഓഹരിവിപണിയിൽ നഷ്ടം

Posted on: November 27, 2017

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിലും നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 80.13 പോയിന്റ് കുറഞ്ഞ് 33,599 പോയിന്റിലും നിഫ്റ്റി 31 പോയിന്റ് കുറഞ്ഞ് 10,358 പോയിന്റിലുമാണ് രാവിലെ 9.22 ന് വ്യാപാരം നടക്കുന്നത്.

ഒഎൻജിസി, എൽ & ടി, ലുപിൻ, ഡോ. റെഡീസ്, എം & എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സൺ ഫാർമ, ഇൻഫോസിസ്, എസ് ബി ഐ, ബജാജ് ഓട്ടോ, ഹിന്ദ് യൂണിലീവർ, അദാനി പോർട്ട്‌സ്, ഐടിസി, ടാറ്റാ മോട്ടോഴ്‌സ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |