ഓഹരിവിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം

Posted on: November 23, 2017

മുംബൈ : ഓഹരിവിപണിയിൽ നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 43.32 പോയിന്റ് ഉയർന്ന് 33,604 പോയിന്റിലും നിഫ്റ്റി 19.80 പോയിന്റ് ഉയർന്ന് 10,362 പോയിന്റിലുമാണ് രാവിലെ 10.05 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, ഇൻഫോസിസ്, ലുപിൻ, സൺ ഫാർമ, ബജാജ് ഓട്ടോ, ഒഎൻജിസി, ഹീറോ മോട്ടോകോർപ്, പവർഗ്രിഡ്, ടിസിഎസ്, ഹിന്ദ് യൂണിലീവർ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ പെയിന്റ്‌സ്, ഡോ.റെഡീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, അക്‌സിസ് ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്‌സി, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |