ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 21, 2017

മുംബൈ : ഓഹരി സൂചികകൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 118.45 പോയിന്റ് ഉയർന്ന് 33,478 പോയിന്റിലും നിഫ്റ്റി 28.15 പോയിന്റ് ഉയർന്ന് 10,326 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഡോ. റെഡീസ്, സൺ ഫാർമ, സിപ്ല, ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, എൻടിപിസി, ബജാജ് ഓട്ടോ, റിലയൻസ്, ലുപിൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കൊട്ടക് മഹീന്ദ്ര ബാങ്ക്, കോൾ ഇന്ത്യ, പവർഗ്രിഡ്, ഐടിസി, ടിസിഎസ്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |