ഓഹരിവിപണികൾ നേരിയ നഷ്ടത്തിൽ

Posted on: November 20, 2017

മുംബൈ : ഓഹരിവിപണിയിൽ നേരിയ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 7 പോയിന്റ് കുറഞ്ഞ് 33,335 പോയിന്റിലും നിഫ്റ്റി 10.75 പോയിന്റ് കുറഞ്ഞ് 10,272 പോയിന്റിലുമാണ് രാവിലെ 10.07 ന് വ്യാപാരം നടക്കുന്നത്.

എൽ & ടി, ഒഎൻജിസി, മാരുതി സുസുക്കി, സൺ ഫാർമ, എൻടിപിസി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ്, സിപ്ല, എം & എം, കോൾ ഇന്ത്യ, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |