സെൻസെക്‌സ് 281 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: November 13, 2017

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 281 പോയിന്റ് കുറഞ്ഞ് 33,033 പോയിന്റിലും നിഫ്റ്റി 96.80 പോയിന്റ് കുറഞ്ഞ് 10,224 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

അക്‌സിസ് ബാങ്ക്, എം & എം, എസ് ബി ഐ, ഹിന്ദ് യൂണിലീവർ, എൻടിപിസി, ടിസിഎസ്, ബജാജ് ഓട്ടോ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എൽ & ടി, കോൾ ഇന്ത്യ, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി പോർട്ട്‌സ്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |