ഓഹരിവിപണിയിൽ നഷ്ടം

Posted on: November 13, 2017

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികളിൽ നേരിയ നഷ്ടം. ഏഷ്യൻ വിപണികളും നഷ്ടത്തിലാണ്. ചില്ലറ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള (സിപിഐ) പണപ്പെരുപ്പനിരക്ക് ഇന്ന് പുറത്തുവരും.

ബിഎസ്ഇ സെൻസെക്‌സ് 18.37 പോയിന്റ് കുറഞ്ഞ് 33,296 പോയിന്റിലും നിഫ്റ്റി 22.40 പോയിന്റ് കുറഞ്ഞ് 10,299 പോയിന്റിലുമാണ് രാവിലെ 9.26 ന് വ്യാപാരം നടക്കുന്നത്.

അക്‌സിസ് ബാങ്ക്, എം & എം, എസ് ബി ഐ, ഹിന്ദ് യൂണിലീവർ, എൻടിപിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എൽ & ടി, കോൾ ഇന്ത്യ, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി പോർട്ട്‌സ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |