ഓഹരിവിപണിയിൽ കനത്ത നഷ്ടം

Posted on: November 7, 2017

മുംബൈ : ക്രൂഡോയിൽ വിലയുയർന്നതിനെ തുടർന്ന ഓഹരിവിപണിയിൽ കനത്ത നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 360.43 പോയിന്റ് കുറഞ്ഞ് 33,370 പോയിന്റിലും നിഫ്റ്റി 101.65 പോയിന്റ് കുറഞ്ഞ് 10,350 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദ് യൂണിലീവർ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ലപിൻ, സിപ്ല, ഭാരതി എയർടെൽ, എസ് ബി ഐ, റിലയൻസ്, ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോകോർപ്, കോൾ ഇന്ത്യ, ഡോ.റെഡീസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |