ഏഴു മടങ്ങ് സബ്‌സ്‌ക്രിപ്ഷനുമായി ഷെമാരു ഐപിഒ

Posted on: September 18, 2014

Shemaroo-Logo-big

ഷെമാരു എന്റർടെയ്ൻമെന്റ്‌സിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിന് ഏഴു മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ. സിനിമ വിതരണ രംഗത്തു പ്രവർത്തിക്കുന്ന ഷെമാരുവിന് എണ്ണൂറോളം സിനിമകളുടെ വിതരണാവകാശമുണ്ട്. ഓഹരി വിപണിയിൽ നിന്നും 130 കോടി രൂപയാണ് ഷെമാരു സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. പ്രൈസ് ബാൻഡ് 155-170 രൂപ.

ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റേഴ്‌സ് വിഭാഗത്തിൽ 5.7 മടങ്ങും ഹൈനെറ്റ് വർത്ത് ഇൻവെസ്റ്റർ കാറ്റഗറിയിൽ 8.6 മടങ്ങും റീട്ടെയ്ൽ ഇൻവെസ്റ്റേഴ്‌സ് കാറ്റഗറിയിൽ 7.8 മടങ്ങും ഓവർസബ്‌സ്‌ക്രിപ്ഷൻ ലഭിച്ചു.

ഐപിഒയ്ക്ക് മുമ്പ് ബിർള സൺലൈഫ് മ്യൂച്വൽഫണ്ടിനും എച്ച്ഡിഎഫ്‌സി മ്യൂച്വൽഫണ്ടിനും ഓഹരി ഒന്നിന് 170 രൂപ പ്രകാരം നൽകി 36 കോടി സമാഹരിച്ചിരുന്നു.