സെൻസെക്‌സ് 32,552 പോയിന്റിൽ

Posted on: October 23, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 62.04 പോയിന്റ് ഉയർന്ന് 32,452 പോയിന്റിലും നിഫ്റ്റി 28.60 പോയിന്റ് ഉയർന്ന് 10,175 പോയിന്റിലുമാണ് രാവിലെ 10.40 ന് വ്യാപാരം നടക്കുന്നത്. ഒരു വേള 32,552 പോയിന്റിലെത്തിയിരുന്നു.

റിലയൻസ്, അദാനി പോർട്ട്‌സ്, ഭാരതി എയർടെൽ, ഹീറോ മോട്ടോ, ഡോ.റെഡീസ്, പവർഗ്രിഡ്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |