ഓഹരിവിപണിയിൽ നഷ്ടം

Posted on: October 18, 2017

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. അമേരിക്കൻ വിപണികൾ നേട്ടത്തിലാണ്. ഏഷ്യൻ വിപണികളിൽ സമ്മിശ്രപ്രതികരണമാണ്.

ബിഎസ്ഇ സെൻസെക്‌സ് 69.59 പോയിന്റ് കുറഞ്ഞ് 32,539 പോയിന്റിലും നിഫ്റ്റി 28.70 പോയിന്റ് കുറഞ്ഞ് 10,205 പോയിന്റിലുമാണ് രാവിലെ 9.49 ന് വ്യാപാരം നടക്കുന്നത്.

വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, പവർഗ്രിഡ്, ടാറ്റാ സ്റ്റീൽ, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

നാളെയും മറ്റെന്നാളും ഓഹരിവിപണികൾക്ക് അവധിയാണ്.

TAGS: BSE Sensex | NSE Nifty |