ഓഹരിവിപണികളിൽ നേരിയ നഷ്ടം

Posted on: October 17, 2017

മുംബൈ : ഓഹരിവിപണികളിൽ നേരിയ നഷ്ടം. നിക്ഷേപകരുടെ ലാഭമെടുപ്പാണ് വിപണിയെ നഷ്ടത്തിലേക്ക് നയിച്ചത്. ആഗോളവിപണികൾ എല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ സെൻസെക്‌സ് 26.55 പോയിന്റ് കുറഞ്ഞ് 32,607 പോയിന്റിലും നിഫ്റ്റി 8.85 പോയിന്റ് കുറഞ്ഞ് 10,222 പോയിന്റിലുമാണ് രാവിലെ 9.33 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്‌സ്, അക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ് ബി ഐ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ മോട്ടോഴ്‌സ്, ഇൻഫോസിസ്, എം & എം, ഒഎൻജിസി, ഡോ. റെഡീസ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |