ചരിത്രത്തിൽ ആദ്യമായി നിഫ്റ്റി 10200 ന് മുകളിൽ

Posted on: October 16, 2017

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണികളും നേട്ടത്തിൽ. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ് നിരക്ക് സംബന്ധിച്ച ഡാറ്റ ഇന്ന് പുറത്ത് വരും. നിഫ്റ്റി 10200 പോയിന്റിന് മുകളിൽ എത്തി.

ബിഎസ്ഇ സെൻസെക്‌സ് 230.72 പോയിന്റ് ഉയർന്ന് 32,663 പോയിന്റിലും നിഫ്റ്റി 69.10 പോയിന്റ് ഉയർന്ന് 10,236 പോയിന്റിലുമാണ് രാവിലെ 9.34 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, ഹിന്ദ് യൂണിലീവർ, ഐസിഐസിഐ ബാങ്ക്, സിപ്ല, ഐടിസി, ഹീറോ മോട്ടോകോർപ്, ടിസിഎസ്, ഡോ.റെഡീസ്, പവർഗ്രിഡ്, ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സൺഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിപ്രോ, കോൾ ഇന്ത്യ, അദാനി പോർട്ട്‌സ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |