ഓഹരിവിപണികളിൽ മുന്നേറ്റം

Posted on: October 13, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 160.07 പോയിന്റ് ഉയർന്ന് 32,342 പോയിന്റിലും നിഫ്റ്റി 48.75 പോയിന്റ് ഉയർന്ന് 10,145 പോയിന്റിലുമാണ് രാവിലെ 9.58 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ്, എയർടെൽ, ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ, ഐഡിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഗെയിൽ, എൻടിപിസി, ബിപിസിഎൽ, ഐടിസി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |