സെൻസെക്‌സ് 348 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: October 12, 2017

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 348.23 പോയിന്റ് ഉയർന്ന് 32,182 പോയിന്റിലും നിഫ്റ്റി 111.60 പോയിന്റ് ഉയർന്ന് 10,096 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

റിലയൻസ്, സൺ ഫാർമ, ടിസിഎസ്, അക്‌സിസ് ബാങ്ക്, ഹിന്ദ് യൂണിലീവർ, അദാനി പോർട്ട്‌സ്, എം & എം, ടാറ്റാ സ്റ്റീൽ, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഇൻഫോസിസ്, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |