ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: October 12, 2017

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികൾ വീണ്ടും നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 51.58 പോയിന്റ് ഉയർന്ന് 31,885 പോയിന്റിലും നിഫ്റ്റി 21.05 പോയിന്റ് ഉയർന്ന് 10,005 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.

സൺ ഫാർമ, ലുപിൻ, റിലയൻസ്, ഹീറോ മോട്ടോകോർപ്, ടിസിഎസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കോൾ ഇന്ത്യ, അദാനി പോർട്ട്‌സ്, ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |