സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: October 9, 2017

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 32.67 പോയിന്റ് ഉയർന്ന് 31,846 പോയിന്റിലും നിഫ്റ്റി 9.05 ഉയർന്ന് 9,988 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. രണ്ടാം ക്വാർട്ടർ ഫലങ്ങളായിരിക്കും ഇനി വിപണിഗതി നിശ്ചയിക്കുക.

ഡോ.റെഡീസ്, കോൾ ഇന്ത്യ, ഹിന്ദ് യൂണിലീവർ, കൊട്ടക് മഹീന്ദ്ര, അദാനിപോർട്ട്‌സ്, ഐടിസി, ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്‌സി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഒഎൻജിസി, പവർഗ്രിഡ്, റിലയൻസ്, എൻടിപിസി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്, ലുപിൻ, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |