എസ് ബി ടി യിൽ ഡീമാറ്റ് അക്കൗണ്ട് കാമ്പയിൻ

Posted on: September 17, 2014

sbt-ho-tvm-b

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഓഹരി നിക്ഷേപകരുടെ സൗകര്യാർഥം പ്രത്യേക ഡീമാറ്റ് ത്രീ-ഇൻ-വൺ അക്കൗണ്ട് ഓപ്പണിംഗ് കാമ്പയിൻ സംഘടിപ്പിക്കുന്നു. ഇടപാടുകാരുടെ കൈയിലുള്ള ഫിസിക്കൽ ഓഹരികൾ ട്രേഡിംഗ് സൗകര്യത്തോടെ ഇലക്ട്രോണിക് രൂപത്തിലാക്കാൻ ഈ അക്കൗണ്ടുകൾ ഉപകരിക്കും.

തിരുവനന്തപുരത്ത് പൂജപ്പുരയിൽ എസ് ബി ടി ഹെഡ് ഓഫീസിനോട് ചേർന്നുള്ള എൻഎസി ശാഖയിൽ എല്ലാ ബുധനാഴ്ചകളിലും സ്റ്റാച്യു ജംഗ്ഷനിലെ തിരുവനന്തപുരം മെയിൻ ബ്രാഞ്ചിൽ എല്ലാ വ്യാഴാഴ്ചകളിലും ഈ സൗകര്യം ലഭിക്കും. ബാങ്കിന്റെ ഓഹരിയുടമകളുൾപ്പെടെ എല്ലാ ഇടപാടുകാർക്കും മറ്റ് കോർപറേറ്റുകൾക്കും ഡീമാറ്റ് അക്കൗണ്ട് സൗകര്യം പ്രയോജനപ്പെടുത്താം.