സെൻസെക്‌സ് 79 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: October 5, 2017

മുംബൈ : ലാഭമെടുക്കലിനെ തുടർന്ന് നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 79.68 പോയിന്റ് കുറഞ്ഞ് 31,592 പോയിന്റിലും നിഫ്റ്റി 26.20 പോയിന്റ് കുറഞ്ഞ് 9,888 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, അക്‌സിസ് ബാങ്ക്, ഐടിസി, ഹിന്ദ് യൂണിലീവർ, എച്ച്ഡിഎഫ്‌സി, ടിസിഎസ്, എസ് ബി ഐ, സൺ ഫാർമ, ഒഎൻജിസി, എൽ & ടി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

എൻടിപിസി, കോൾ ഇന്ത്യ, എം & എം, റിലയൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |