ഓഹരിവിപണികളിൽ നേട്ടം തുടരുന്നു

Posted on: October 5, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 84.24 പോയിന്റ് ഉയർന്ന് 31,755.95 പോയിന്റിലും നിഫ്റ്റി 25.20 പോയിന്റ് ഉയർന്ന് 9,940.10 പോയിന്റിലുമാണ് രാവിലെ 9.59 ന് വ്യാപാരം നടക്കുന്നത്.

നാറ്റ്‌കോ ഫാർമ, മഹീന്ദ്ര & മഹീന്ദ്ര, ഡോ. റെഡീസ് ലാബ്, എൻടിപിസി, സൺ ഫാർമ, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

പവർഗ്രിഡ്, ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്, ഹിന്ദുസ്ഥാൻ യൂണിലീവർ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |