സെൻസെക്‌സ് 213 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: October 3, 2017

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 213.66 പോയിന്റ് ഉയർന്ന് 31,497 പോയിന്റിലും നിഫ്റ്റി 70.90 പോയിന്റ് ഉയർന്ന് 9,859 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്‌സ്, റിലയൻസ്, ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീൽ, അദാനി പോർട്ട്‌സ്, ഹിന്ദ് യൂണിലീവർ, എച്ച്ഡിഎഫ്‌സി, ഐടിസി, ഹീറോ മോട്ടോകോർപ്, ഇൻഫോസിസ്, ലുപിൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

പവർഗ്രിഡ്, മാരുതി സുസുക്കി, ഭാരതി എയർടെൽ, സിപ്ല, എസ് ബി ഐ, എൽ & ടി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |