ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: September 27, 2017

മുംബൈ : തുടർച്ചയായി ഏഴ് സെഷനുകളിലെ നഷ്ടത്തിൽ നിന്നു ഓഹരിവിപണികൾ കരകയറി. സാമ്പത്തികവും രാഷ് ട്രീയവുമായ അഭ്യൂഹങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിപണിയെ തളർത്തിയത്. ഹൃസ്വകാല തിരിച്ചടികളിൽ നിന്ന് വിപണി മുന്നേറുമെന്നാണ് വിപണിവൃത്തങ്ങൾ നൽകുന്ന സൂചന. താഴ്ചകളിൽ മികച്ച ഓഹരികളിൽ നിക്ഷേപം നടത്താവുന്നാണ്. അടുത്ത മാസം ആദ്യ മുതൽ വരുന്ന രണ്ടാം ക്വാർട്ടർ ഫലങ്ങളായിരിക്കും ഇനി വിപണിഗതി നിശ്ചയിക്കുന്നത്.

ബിഎസ്ഇ സെൻസെക്‌സ് 61.13 യിന്റ് ഉയർന്ന് 31,660 പോയിന്റിലും നിഫ്റ്റി 13.15 പോയിന്റ് ഉയർന്ന് 9,884 പോയിന്റിലുമാണ് രാവിലെ 9.29 ന് വ്യാപാരം നടക്കുന്നത്.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, പവർഗ്രിഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ലുപിൻ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സൺ ഫാർമ, കോൾ ഇന്ത്യ, ഡോ. റെഡീസ്, ഇൻഫോസിസ്, ഹിന്ദ് യൂണിലീവർ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |