സെൻസെക്‌സ് 31,599 പോയിന്റിൽ ക്ലോസ് ചെയ്തു

Posted on: September 26, 2017

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 26.87 പോയിന്റ് കുറഞ്ഞ് 31,599 പോയിന്റിലും നിഫ്റ്റി 1.10 പോയിന്റ് കുറഞ്ഞ് 9,871 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. കൊറിയൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകർ കൂടുതൽ സുരക്ഷിതമായ ആസ്തികളിലേക്ക തിരിഞ്ഞതാണ് വിപണിക്ക് തിരിച്ചടിയായത്.

ഒഎൻജിസി, ടാറ്റാ സ്റ്റീൽ, അക്‌സിസ് ബാങ്ക്, ഹീറോ മോട്ടോകോർപ്, ലുപിൻ, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഹിന്ദുസ്ഥാൻ യൂണിലീവർ, ഡോ.റെഡീസ്, ഏഷ്യൻ പെയിന്റ്‌സ്, ടിസിഎസ്, എം &എം, മാരുതി സുസുക്കി, എൽ & ടി, ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ് ബി ഐ, റിലയൻസ്, വിപ്രോ, ഐടിസി തുഠങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു.

TAGS: BSE Sensex | NSE Nifty |