ഓഹരിവിപണിയിൽ കനത്ത തകർച്ച

Posted on: September 25, 2017

മുംബൈ : ഓഹരിവിപണിയിൽ കനത്ത തകർച്ച. സെൻസെക്‌സ് ഇന്ന് ഉച്ചയ്ക്ക് 417 പോയിന്റ് ഇടിഞ്ഞു. തുടർച്ചയായി അഞ്ചാമത്തെ ദിവസമാണ് ഓഹരിസൂചികകൾ നഷ്ടം രേഖപ്പെടുത്തുന്നത്. ആഭ്യന്തര നിക്ഷേപകരുടെ പ്രോഫിറ്റ് ബുക്കിംഗും വിദേശനിക്ഷേപകരുടെ പിൻമാറ്റവുമാണ് വിപണിയെ തളർത്തിയത്.

ബിഎസ്ഇ സെൻസെക്‌സ് 295.81 പോയിന്റ് കുറഞ്ഞ് 31,626 പോയിന്റിലും നിഫ്റ്റി 91.80 പോയിന്റ് കുറഞ്ഞ് 9872 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഐടസി, എൽ & ടി, ലുപിൻ, ടാറ്റാ സ്റ്റീൽ, എം & എം, ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി, ഏഷ്യൻ പെയിന്റ്‌സ്, സൺ ഫാർമ, മാരുതി സുസുക്കി, ഡോ. റെഡീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ് ബി ഐ, വിപ്രോ, ഹീറോ മോട്ടോകോർപ്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഹിന്ദ് യൂണിലീവർ, പവർഗ്രിഡ്, റിലയൻസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |