ഓഹരിവിപണിയിൽ നഷ്ടം

Posted on: September 25, 2017

മുംബൈ : ഓഹരിവിപണിയിൽ കനത്ത നഷ്ടം. സെൻസെക്‌സ് ഒരു വേള 300 പോയിന്റ തകർന്നു. ബിഎസ്ഇ സെൻസെക്‌സ് 184.37 പോയിന്റ് കുറഞ്ഞ് 31,738 പോയിന്റിലും നിഫ്റ്റി 72.75 പോയിന്റ് കുറഞ്ഞ് 9891 പോയിന്റിലുമാണ് രാവിലെ 10.40 ന് വ്യാപാരം നടക്കുന്നത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ്. മാന്ദ്യം നേരിടാനുള്ള ഉത്തേജക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചേക്കും.

അദാനി പോർട്ട്‌സ്, ലുപിൻ, കൊട്ട്ക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡീസ്, സൺ ഫാർമ, എസ് ബി ഐ, റിലയൻസ്, ഒഎൻജിസി, എച്ച്ഡിഎഫ്‌സി, എൽ & ടി, കോൾ ഇന്ത്യ, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

പവർഗ്രിഡ്, എൻടിപിസി, ടാറ്റാ മോട്ടോഴ്‌സ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |