ഓഹരിവിപണികളിൽ നഷ്ടം

Posted on: September 22, 2017

മുംബൈ : ഓഹരിവിപണികളിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 193.54 പോയിന്റ് കുറഞ്ഞ് 32,176 പോയിന്റിലും നിഫ്റ്റി 68.70 പോയിന്റ് കുറഞ്ഞ് 10,053 പോയിന്റിലുമാണ് രാവിലെ 9.25 ന് വ്യാപാരം നടക്കുന്നത്. കൊറിയൻ ഭീഷണികളും ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും യുഎസ് ഫെഡറൽ റിസർവ് ഡിസംബറിൽ പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളും വിപണികളെ തളർത്തി.

ഡോ. റെഡീസ്, ലുപിൻ, സൺ ഫാർമ, ടാറ്റാ മോട്ടോഴ്‌സ്, സിപ്ല, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, ഹീറോ മോട്ടോകോർപ്, എസ് ബി ഐ, കോൾ ഇന്ത്യ, ഒഎൻജിസി, എച്ച്ഡിഎഫ്‌സി, അക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

അനിൽ അംബാനി ഗ്രൂപ്പ് കമ്പനിയായ റിലയൻസ് ഹോം ഓഹരികൾ ഇന്ന് ലിസ്റ്റ് ചെയ്യും. റിലയൻസ് കാപ്പിറ്റലിൽ നിന്ന് ഡീമെർജ് ചെയ്താണ് റിലയൻസ് ഹോമിന് രൂപം നൽകിയത്.

TAGS: BSE Sensex | NSE Nifty |