ഓഹരിവിപണികളിൽ നേരിയ നേട്ടം

Posted on: September 20, 2017

മുംബൈ : ഓഹരിവിപണികൾ നേട്ടത്തിൽ. ഏഷ്യൻ വിപണികളെല്ലാം നേരിയ റേഞ്ചിലാണ് നീങ്ങുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്തില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ബിഎസ്ഇ സെൻസെക്‌സ് 55.98 പോയിന്റ് ഉയർന്ന് 32,458 പോയിന്റിലും നിഫ്റ്റി 11.60 പോയിന്റ് ഉയർന്ന് 10,159 പോയിന്റിലുമാണ് രാവിലെ 9.28 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ്, അദാനി പോർട്ട്‌സ്, എം & എം, എൽ & ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്‌സ്, സിപ്ല, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോകോർപ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |