സെൻസെക്‌സ് 32,423 പോയിന്റിൽ ക്ലോസ് ചെയ്തു

Posted on: September 18, 2017

മുംബൈ : ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ റെക്കോർഡ് നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 151.15 പോയിന്റ് ഉയർന്ന് 32,423 പോയിന്റിലും നിഫ്റ്റി 67.70 പോയിന്റ് ഉയർന്ന് 10,153 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ബജാജ് ഓട്ടോ, ഹിന്ദ് യൂണിലീവർ, എൽ & ടി, കോൾ ഇന്ത്യ, സിപ്ല, ഡോ.റെഡീസ് ലാബ്, ഹീറോ മോട്ടോകോർപ്, പവർഗ്രിഡ്, അക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്‌സ്, വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഐടിസി, ടാറ്റാ സ്റ്റീൽ, ഒഎൻജിസി, എസ് ബി ഐ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |