നിഫ്റ്റി 10,160 പോയിന്റ റെക്കോർഡ് ഉയരത്തിൽ

Posted on: September 18, 2017

മുംബൈ : ഓഹരിസൂചികകളിൽ റെക്കോർഡ് മുന്നേറ്റം. ബിഎസ്ഇ സെൻസെക്‌സ് 198.18 പോയിന്റ് ഉയർന്ന് 32,470 പോയിന്റിലും നിഫ്റ്റി 74.95 പോയിന്റ് ഉയർന്ന് 10,160 പോയിന്റിലുമാണ് രാവിലെ 10.09 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, എൽ & ടി, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, എൻടിപിസി, മാരുതി സുസുക്കി, ഐടിസി, അക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഡോ. റെഡീസ് ലാബ്‌സ്, സൺ ഫർമ, ടാറ്റാ സ്റ്റീൽ, ഒഎൻജിസി, വിപ്രോ, എച്ച്ഡിഎഫ്‌സി, തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |