ഓഹരിവിപണികളിൽ നേട്ടം

Posted on: September 14, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം. ഇന്നലെ പ്രധാന സെക്ടറുകളെല്ലാം നഷ്ടം നേരിട്ടു. വ്യതിയാനങ്ങൾ തുടരുമെന്നാണ് വിപണിവൃത്തങ്ങൾ നൽകുന്ന സൂചന. ബിഎസ്ഇ സെൻസെക്‌സ് 104.89 പോയിന്റ് ഉയർന്ന് 32,291 പോയിന്റിലും നിഫ്റ്റി 37.70 പോയിന്റ് ഉയർന്ന് 10,117 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.

സൺ ഫാർമ, ഡോ. റെഡീസ്, റിലയൻസ്, അക്‌സിസ് ബാങ്ക്, സിപ്ല, ലുപിൻ, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിപ്രോ, എച്ച്ഡിഎഫ്‌സി, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |