സെൻസെക്‌സ് 32,000 ന് മുകളിൽ

Posted on: September 12, 2017

മുംബൈ :യുദ്ധഭീതി അകന്ന പശ്ചാത്തലത്തിൽ ഓഹരിവിപണികളിൽ രണ്ടാം ദിവസവും നേട്ടം തുടരുന്നു. സെൻസെക്‌സ് ഒരു വേള 32,000 ന് മുകളിലെത്തി. മധ്യനിര ഓഹരികളുടെ ഡിമാൻഡ് ഉയർന്നു തന്നെ നിൽക്കുകയാണ്. ഇൻഫ്‌ളേഷൻ ഡാറ്റയും ഐഐപി ഡാറ്റയും ഇന്നു വ്യാപാരസമയം അവസാനിച്ച ശേഷം പുറത്തുവരും. ബിഎസ്ഇ സെൻസെക്‌സ് 98.96 പോയിന്റ് ഉയർന്ന് 31,981 പോയിന്റിലും നിഫ്റ്റി 30.90 പോയിന്റ് ഉയർന്ന് 10,036 പോയിന്റിലുമാണ് രാവിലെ 9.36 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, സൺ ഫാർമ, ഹിന്ദ് യൂണിലീവർ, ഏഷ്യൻ പെയിന്റ്‌സ്, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |