നിഫ്റ്റി 10,006 പോയിന്റിൽ ക്ലോസ് ചെയ്തു

Posted on: September 11, 2017

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 194.64 പോയിന്റ് ഉയർന്ന് 31,882 പോയിന്റിലും നിഫ്റ്റി 71.25 പോയിന്റ് ഉയർന്ന് 10,006 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

എൽ & ടി, ഏഷ്യൻ പെയിന്റ്‌സ്, മാരുതി, എച്ച്ഡിഎഫ്‌സി ബാങ്ക്, എൻടിപിസി, പവർഗ്രിഡ്, ലുപിൻ, ഒഎൻജിസി, കോൾ ഇന്ത്യ, ടാറ്റാ സ്റ്റീൽ, ഹിന്ദ് യൂണിലീവർ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എം & എം, ഭാരതി എയർടെൽ, സൺ ഫാർമ, എസ് ബി ഐ, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |