ഓഹരിവിപണികളിൽ നേട്ടം

Posted on: September 11, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 160.01 പോയിന്റ് ഉയർന്ന് 31,847 പോയിന്റിലും നിഫ്റ്റി 49 പോയിന്റ് ഉയർന്ന് 9,983 പോയിന്റിലുമാണ് രാവിലെ 10.14 ന് വ്യാപാരം നടക്കുന്നത്.

ഡോ. റെഡീസ്, അദാനി പോർട്ട്‌സ്, എൽ & ടി, ഹിന്ദ് യൂണിലീവർ, റിലയൻസ് എം & എം, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, സൺ ഫാർമ, സിപ്ല, ലുപിൻ, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

പവർഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ഒഎൻജിസി, ടിസിഎസ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |