ഓഹരിവിപണിയിൽ നഷ്ടം

Posted on: August 31, 2017

മുംബൈ : ഓഹരിവിപണിയിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 61.15 പോയിന്റ് കുറഞ്ഞ് 31,585 പോയിന്റിലും നിഫ്്റ്റി 14.50 പോയിന്റ് കുറഞ്ഞ് 9,869 പോയിന്റിലുമാണ് രാവിലെ 11.02 ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, എൻടിപിസി, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എം & എം, കോൾ ഇന്ത്യ, ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, ലുപിൻ ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിപ്രോ, റിലയൻസ്, അദാനി പോർട്ട്‌സ്, ഒഎൻജിസി, പവർഗ്രിഡ്, ഡോ. റെഡീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |